1921 Alummoottil Kochu Kunju Channar Sh
Written on November 29th, 2024 by Alummoottil Channarആലുംമൂട്ടില്‍ കൊച്ചു കുഞ്ഞു ചാന്നാരുടെ കൊലപാതകം സംബന്ധിച്ച ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ച 1921 മാര്‍ച്ച് എട്ടിലെ മനോരമ പത്രം. ‘ഭയങ്കരമായ ഒരു കൊലപാതകം’ എന്ന ശീര്‍ഷകത്തില്‍ വധത്തെക്കുറിച്ച് 1921 മാര്‍ച്ച് എട്ടിന് വന്ന റിപ്പോര്‍ട്ട് കാണുക:
“തെക്കേ ഇന്ത്യയിലും കേരളമൊട്ടുക്കും പലവിധത്തില്‍ കേള്‍വിപ്പെട്ടിരിക്കുന്ന ‘മുട്ടത്ത് ആലുംമൂട്ടില്‍’ കുടുംബത്തിലെ മൂത്ത ചാന്നാര്‍ (കൊച്ചു കുഞ്ഞുചാന്നാര്‍ അവര്‍കള്‍) ഇന്നലെ രാത്രി ഒമ്പതര മണിക്കു കൊല്ലപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പുഭരിച്ചിരുന്ന ‘മൂത്ത ചാന്നാന്മാ’രുടെ ഭരണകാലത്ത് ആണ്ടുതോറും കുടുംബത്തിലേക്ക് പതിനായിരക്കണക്കിനു സമ്പാദിച്ചിരുന്നുവെങ്കിലും ആലുംമൂട്ടില്‍ കുടുംബത്തിന്റെ വാസ്തവമായ അന്തസ്സും ധനസ്ഥിതിയും ഈ പുരുഷ കേസരിയുടെ ഭരണകാലത്ത് തന്നെയാണ് സ്ഥാപിതമായിട്ടുള്ളത്. ഗംഭീരശ്രീമാനും സരസനുമായിരുന്ന മിസ്റ്റര്‍ കൊച്ചുകുഞ്ഞു ചാന്നാര്‍ ആലുംമൂട്ടില്‍ മൂപ്പേറ്റശേഷം ഭരണസമ്പ്രദായത്തിലും ചെലവിലും മറ്റും സ്വല്പം ഭേദഗതി വരുത്തിയതുമൂലവും മറ്റും ആദ്യകാലം മുതല്‍ക്ക് ഇളംമുറക്കാരും മൂപ്പനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായിത്തീര്‍ന്നു. കുടുംബത്തിലെ ആദായംകൊണ്ട് അതിന്റെ ധനസ്ഥിതിയെ വര്‍ദ്ധിപ്പിക്കാതെ കണ്ടമാനം ചെലവിടുന്നു എന്നും കുടുംബത്തിനു കേടുവരുത്തി പുത്രകളത്രാദികള്‍ക്ക് ക്രമത്തിലധികമായി സമ്പാദിച്ചുകൊടുക്കുന്നു എന്നും മറ്റുമുള്ള ദോഷാരോപണങ്ങള്‍ ഇളം മുറക്കാര്‍ മുപ്പന്റെ പേരില്‍ ചുമത്തുകയും അവ പറഞ്ഞു ശരിപ്പെടുത്തുന്നതിനായി കേരളത്തിലെ ഈഴവ പ്രധാനികളെയും എസ്.എന്‍.ഡി.പി. യോഗക്കാരെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടും പറയത്തക്ക ഫലമൊന്നുമുണ്ടാകാതെ രസക്കേട് ക്രമേണ മുര്‍ദ്ധന്യത്തെ പ്രാപിച്ച് ഒരു വലിയ അന്തഃഛിദ്രമായി പരിണമിക്കുകയുമാണുചെയ്തത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം 15 കൊല്ലത്തോളമായി ഇരുഭാഗത്തുനിന്നും വളരെ പണം വ്യയം ചെയ്ത് പലതരത്തിലുളള അനേകം കേസുകള്‍ നടത്തിക്കൊണ്ടുവരികയാണ്. ഈ കേസുകള്‍ സംബന്ധിച്ച് ഇളമുറക്കാരുടെ ഭാഗത്തുനിന്നു 22 പേര് 2000 രൂപവീതം ഓരോ വര്‍ഷത്തേക്ക് നല്ല നടപ്പിനു ജാമ്യം കൊടുത്തിട്ടുണ്ട്. ഇങ്ങനെയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ഭയങ്കര സംഭവം നടന്നിട്ടുള്ളത്. മൂത്ത ചാന്നാര്‍ ഈ കേസു സംബന്ധിച്ച് കൊല്ലത്തിനുപോയി തിരികെ വന്നു തേച്ചുകുളിയും ഊണും കഴിഞ്ഞു നാലുകെട്ടില്‍ നിന്നിറങ്ങി മേടയുടെ താഴത്തെ നിലയിലിട്ടിരുന്ന കട്ടിലില്‍ ക്ഷീണാധിക്യം നിമിത്തം പതിവിനു മുമ്പായിത്തന്നെ ഉറങ്ങാനായി കിടന്നതായും തല്‍ക്ഷണംതന്നെ നിദ്രപ്രാപിച്ചതായും പറയപ്പെടുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും കെട്ടിനകത്തുതന്നെയിരുന്നു സന്തോഷവര്‍ത്തമാനങ്ങള്‍ പറഞ്ഞു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്തു(രാത്രി ഒമ്പതര മണിക്ക്) ഏതാനും ഘാതകന്മാര്‍ മേടയില്‍ പ്രവേശിച്ച് ശരറാന്തലിന്റെ വെളിച്ചത്ത് ഉറങ്ങിക്കിടന്നിരുന്ന മൂത്ത ചാന്നാരവര്‍കളെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ മഹാന്‍ ഗാഢനിദ്രയില്‍ ലയിച്ചികിടക്കുന്നുവെന്ന് ബോധ്യം വന്നയുടനെ ഒറ്റ വെട്ടിനു തലവും ഉടലും തമ്മില്‍ വേര്‍പ്പെടുത്തണമെന്നുളള ഉദ്ദേശത്താല്‍ ലാക്കുനോക്കി ഘാതകന്മാരിലൊരാള്‍ വെട്ടുകയും ലാക്കുതെറ്റി മൂക്കിനും ചെവിക്കും മാത്രം കൊള്ളുകയാല്‍ ധൃതിയില്‍ സ്‌കന്ദപ്രദേശങ്ങളില്‍ അഞ്ചാറു വെട്ടുകയും ചെയ്തു. കഠിനമായ ഈ വെട്ടുകള്‍ ഏറ്റ ചാന്നാരവര്‍കള്‍ അപ്പോള്‍ പുറപ്പെടുവിച്ച ദയനീയവും ഭയങ്കരവുമായ നിലവിളിയുടെ ശബ്ദം കേട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ കൃത്യസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും ഘാതകന്മാര്‍ ഇരുട്ടത്തു മറഞ്ഞുകളഞ്ഞു. മൂത്ത ചാന്നാരവര്‍കളെ ഉടനെതന്നെ ഒരു വണ്ടിയിലാക്കി മാവേലിക്കരയാശുപത്രിയിലേക്കുകൊണ്ടുപോയി എങ്കിലും വഴിമദ്ധ്യേവച്ചു മരിച്ചുപോകയാല്‍ തിരിയെ കൊണ്ടുവന്നു. മൃതശരീരം അരിപ്പാട്ടു പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകപ്പെട്ടു. സ്ഥലത്തെ മജിസ്രേട്ട്, മെഡിക്കലോഫീസര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ മൃതശരീരത്തെ മഹസ്സര്‍ എഴുതി ശരീരത്തെ പോസ്റ്റുമോര്‍ട്ടത്തിനായി മാവേലിക്കരയ്ക്കു അയയ്ക്കുയും ചെയ്തു. പോലീസ് സൂപ്രണ്ട്, ഡിസ്ട്രിക്ട് മജിസ്രേട്ട്, ദിവാന്‍ജി മുതലായ വലിയ ഉദ്യോഗസ്ഥന്മാര്‍ക്കു രാത്രിയില്‍ത്തന്നെ കമ്പിയടിച്ചിട്ടുണ്ട്. തഹസിൽദാർ, പോലീസ് ഇൻസ്‌പെക്ടർ മുതലായ ഉദ്യോഗസ്ഥന്മാര്‍ ആലുമ്മൂട്ടില്‍ കൃത്യസമയത്തു ചെന്നു പരിശോധനകള്‍ നടത്തുകയും സാമാനങ്ങള്‍ തിട്ടപ്പെടുത്തി മുദ്രവയ്ക്കുകയും ചെയ്തുവരുന്നു. ഈ ഭയങ്കര വര്‍ത്തമാനം കേട്ട് മൃതശരീരം കാണാനായി വളരെ ജനങ്ങള്‍ താലുക്കിന്റെ നാനാഭാഗങ്ങളില്‍നിന്നും വന്നുചേരുന്നു. ആകപ്പാടെ വലിയ ബഹളം തന്നെ. ഘാതകന്മാര്‍ ആരെല്ലാമെന്നും ഇവരെ ഈ ക്രൂരകര്‍മത്തിനു പ്രേരിപ്പിച്ചതാരെന്നും മറ്റും ഇതുവരെയും വെളിവായിട്ടില്ല. മൂത്ത ചാന്നാരവര്‍കള്‍ക്കു മൂന്നു ഭാര്യമാരും അവരില്‍ വേണ്ടിടത്തോളം സന്താനങ്ങളുമുണ്ട്. ശേഷം വഴിയേ.”*
The assassination of Alummoottil Kochu Kunju Channar is a tragic chapter in Kerala’s history, which was reported in the Manorama newspaper on March 8, 1921. The article, under the title “A Terrible Murder,” provides a detailed account of the crime that shocked the region.
“Kochu Kunju Channar, the senior member of the wealthy Alummoottil family, was known for his vast influence and his role in the social and economic spheres of Kerala. His family was highly regarded, with extensive wealth accumulated over generations. However, his reign also saw internal conflicts, particularly involving the younger members of the family, who accused him of mismanaging family resources and favoring his children excessively. These disputes culminated in numerous legal battles and increasing tensions within the family.The murder occurred on the night of March 7, 1921, around 9:30 PM. After returning from court and having a meal, Channar retired to his bed in the lower floor of the family residence, known as the Mēḍa. While he slept, a group of assassins entered the house and, seeing that he was in a deep sleep, attacked him with a weapon. Despite the killers’ attempts to decapitate him with a single strike, they only managed to injure him severely, causing multiple wounds on his face and head. His cries alerted the others in the household, but by the time they reached him, the killers had escaped into the darkness. Channar was quickly transported to Mavelikkara Hospital, but he succumbed to his injuries on the way. His body was later taken to the Arippattu police station, where an investigation ensued. The incident sent shockwaves throughout the region, with many locals coming to see the body and express their grief. However, the identity of the killers and the exact motives behind the crime remained unclear, and the case eventually faded into obscurity. Despite numerous theories, including suspicions of family feuds and involvement of rivals, the true perpetrators were never definitively identified. The murder of Kochu Kunju Channar remains an unsettling moment in the history of Kerala’s social reform movements, as it highlights the intense family dynamics and tensions within the region’s elite.The elder Channar had three wives, and they had as many children as needed. Afterward, [the report continues].”