Alummoottil Family Celebrating Traditional Art Forms Together

Link to Post

ആലുംമൂട്ടിൽ കുടുംബത്തിലെ അംഗങ്ങൾ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർക്കൂത്ത് എന്നീ കലാരൂപങ്ങളുടെ ആരാധകരായിരുന്നു. സായാഹ്നങ്ങളിൽ ആലുംമൂട്ടിൽ കുടുംബത്തിലെ കാരണവർ നാലുകെട്ടിന്‍റെ വരാന്തയിൽ ചാരുകസേരയിൽ വന്നിരിയ്ക്കും. വിവിധ തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. മറ്റു പുരുഷഗണങ്ങൾ മേടയിൽ നിന്ന് വരും, സ്ത്രീകളും കുട്ടികളും നാലുകെട്ടിൽ നിന്നും വരാന്തയിലേക്ക് എത്തുകയും കാരണവരോടൊപ്പം പരിപാടികൾ കണ്ടു ആസ്വദിക്കുകയും ചെയ്യും . കലാകാരന്‍മാരെ കുടുംബത്തിലെ കാര്യസ്ഥൻ ആദ്യം പരിചയപ്പെടുത്തുന്നു. പരിപാടികൾ തുടങ്ങാൻ ഉള്ള അനുമതിയും പരസ്യമായി ആരായുന്നു. അതിനുശേഷം ഭക്തിയോടെ ദൈവങ്ങളുടെ മുന്നിൽ പുഷ്പാഞ്ജലി നടത്തുന്നു. ശേഷം പരിപാടികൾ ആരംഭിക്കുന്നു.

The members of the Alummoottil family were admirers of the art forms of Bharatanatyam, Mohiniyattam, Kathakali, Ottam Thullal, and Chakyar Koothu. In the evenings, the Karanavar (family head) of the Alummoottil family would sit on a reclining chair in the verandah of the Naalukettu. He encouraged various types of performances. Other male members would arrive from the Meda, and women and children would come from other parts of the Naalukettu to join him in the verandah and enjoy the events together. The Kaaryasthan of the family would first introduce the performers, and formally request permission to begin the performance. Following this, with great devotion, the performers would offer a Pushpanjali (flower offering) in front of the deities. The performances would then commence.