Alummoottil Family Key Military Contributors in Kerala History
Written on October 4th, 2024 by Alummoottil Channarഓടനാട് മഹാരാജാവിന് 1700-കളിൽ ആലുംമുട്ടിൽ തറവാട്ടുകാർ കുതിരപ്പടയാളികൾ, പടയാളികൾ, കുന്തങ്ങൾ, യുദ്ധക്കുതിരകൾ എന്നിവ നൽകിയിരുന്നു.17-ഉം 18-ഉം നൂറ്റാണ്ടുകളിൽ കായംകുളം മഹാരാജാവിൻ്റെയും തിരുവിതാംകൂറിൻ്റെയും സൈന്യങ്ങൾക്കും ആലുംമൂട്ടിൽ തറവാട്ടുകാരാണ് കുതിരപ്പടയും കാലാൾപ്പടയും നൽകിയിരുന്നത്.കേരളത്തിൻ്റെ പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റിലും അവർ പ്രാവീണ്യം നേടിയിരുന്നു.ഈ കുടുംബം 64 കളരിപ്പയറ്റ് പരിശീലന കേന്ദ്രങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും കാലാൾപ്പടയാളികളുടെയും സൈനികരുടെയും ഒരു വലിയ സംഘത്തെ തന്നെ രാജ്യത്തേക്ക് പ്രദാനം ചെയ്യുകയും ചെയ്തു.ഈ കളരിപ്പയറ്റ് പരിശീലന കേന്ദ്രങ്ങളിലെ അദ്ധ്യാപകരും ആലുമുട്ടിൽ പ്രമാണിമാർ തന്നെയായിരുന്നു.വടക്കൻ കളരി, തെക്കൻ കളരി, തുളുനാടൻ കളരി തന്ത്രങ്ങൾ എന്നീ മൂന്ന് കളരിരൂപങ്ങളിലും മികച്ച കഴിവ് തെളിയിച്ചവരായിരുന്നു ആലുംമൂട്ടിൽ പ്രമാണികൾ.
In the 1700s, the Alummoottil family provided cavalry soldiers, infantrymen, spears, and war horses to the Maharaja of Odanadu. During the 17th and 18th centuries, the Alummoottil family also supplied cavalry and infantry forces to the armies of the Kayamkulam Maharaja and Travancore. They were skilled in Kerala’s traditional martial art, Kalaripayattu. The family oversaw 64 Kalaripayattu training centers and contributed a large contingent of infantry soldiers and military personnel to the country. The teachers in these Kalaripayattu training centers were members of the Alummoottil family themselves. The Alummoottil leaders excelled in the three major forms of Kalaripayattu—Northern Kalari, Southern Kalari, and Tulu Nadu Kalari techniques.
#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil