Alummoottil Kochu Kunju Channar Kerala Automotive
Written on November 26th, 2024 by Alummoottil Channarകേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആയിരുന്ന ആലുമ്മൂട്ടിൽ കൊച്ചു കുഞ്ഞ് ചാന്നാർ കേരളത്തിൽ ആദ്യമായി കാർ വാങ്ങി . കേരളത്തിലെ ആദ്യമോട്ടോർ സൈക്കിളും അദ്ദേഹമാണ് വാങ്ങിയത്. അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന 2 കാറുകളിൽ ഒന്ന് രാജാവിന്‍റെയും രണ്ടാമത്തേത് ആലുമ്മൂട്ടിലെയും ആയിരുന്നു .ആലുംമുട്ടിൽ ചാന്നാർ ക്ഷേത്ര വീഥികളിൽ ചെല്ലുമ്പോൾ കാറിൽ നിന്ന് ഇറങ്ങി നടന്നു പോകേണ്ടി വന്നിരുന്നു, സവർണ്ണനായിരുന്ന ഡ്രൈവർക്ക് കാറിൽ ഇരുന്ന് ഓടിച്ചു പോകാമായിരുന്നത്രെ. അങ്ങനെ അദ്ദേഹം സ്വന്തമായി ഒരു റോഡ് വരെ നിർമ്മിച്ചു.
മറ്റൊരു അറിവ് കൂടെ നോക്കിയാലോ - തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുപാർവ്വതിഭായ് തമ്പുരാട്ടിയുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ ‘രജിസ്റ്റർ’ ചെയ്തത്. 1956 November 12 നാണ് തിരുവനന്തപുരം RTO ഓഫീസിൽ ഈ വാഹനം KLT 1 രജിസ്ട്രേഷൻ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. .ഇത് Studebaker president 1950s model ആണ്. KLT 1 എന്ന കാർ ശ്രീ ചിത്തിര തിരുനാൾ രാജാവ് ദീർഘ കാലം ഉപയോഗിച്ചിരുന്നു. നിത്യവും രാവിലെ പദ്മനാഭ സ്വാമി ക്ഷേതത്തിൽ പോയിരുന്നത് ഈ കാറിൽ ആയിരുന്നു. ഒരു ദിവസം വഴി മദ്ധ്യേ അത് നിന്നുപോയി. ഒരു ഓട്ടോ യിലാണ് യാത്ര തുടർന്നത്. പിന്നീട് ഒരിക്കലും അദ്ദേഹം അതിൽ കയറിയില്ല. കൊട്ടാരത്തിൽ വെറുതെ കിടന്ന ആ കാർ, ഇംഗ്ലണ്ടിലുള്ള ഒരു മലയാളി ഡോക്ടർ വിലക്ക് വാങ്ങി അവിടേക്കു കൊണ്ടുപോയി.
Alummoottil Kochu Kunju Channar, once the wealthiest person in Kerala, was a pioneer in many ways, including being the first in Kerala to own a car. He also bought the first motorcycle in the state. At that time, there were only two cars in Travancore: one belonged to the Maharaja and the other to Kochu Kunju Channar. Interestingly, when Kochu Kunju Channar traveled on temple streets, he had to alight from his car and walk, as only high-caste individuals were allowed to ride vehicles on those roads. This led him to build his own road to navigate through such restrictions.
An interesting fact to note is that the first vehicle registered in Kerala was in the name of the Maharani of Travancore, Sethu Parvathi Bhai Thampuratti. On November 12, 1956, the vehicle was registered at the Trivandrum RTO under the registration number KLT 1. This vehicle was a 1950s model Studebaker President. The car was used extensively by Sri Chithira Thirunal Maharaja, who used it daily for his trips to the Padmanabhaswamy Temple. There was an incident where the car broke down midway, and the Maharaja had to continue his journey in an auto-rickshaw. After that, he never used the car again. The vehicle was left unused in the palace until it was eventually bought by a Malayali doctor from England, who took it with him.