Alummoottil Meda Dismantled New Building Construct
Written on November 18th, 2024 by Alummoottil Channar1904-ൽ നിർമ്മാണം തുടങ്ങി 1906-ൽ പൂർത്തീകരിച്ച ഏകദേശം 90 അടി ഉയരമുള്ള ആലുംമൂട്ടിൽ മേട 2023-ൽ പൊളിച്ചു പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. അക്കാലത്തെ നിർമ്മാണഘടകങ്ങൾ കുമ്മായം (ചുണ്ണാമ്പ്), മരം എന്നിവ തെക്കൻ കേരളത്തിലെ കഠിനമായ മഴക്കാലാവസ്ഥയിൽ പെട്ടെന്ന് കേടുവരുന്നവയാണ്. എന്നാൽ പോലും ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് വർഷം മേട കാലത്തിന്‍റെ പരീക്ഷണത്തെ ചെറുത്തു നിന്നു. 21-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഘടനപരമായ ബലഹീനതകൾ മേടയിൽ കാണാൻ തുടങ്ങി. പഴയ മേട സന്ദർശിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ, ആ മേട ഇപ്പോൾ നിലവിലില്ല എന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഇപ്പോൾ നിലനിൽക്കുന്നതു പുതിയതായി നിർമ്മിച്ച കെട്ടിടമാണ്.
The Alummoottil Meda, constructed between 1904 and 1906, stood approximately 90 feet tall but was dismantled in 2023 to make way for a new building. The original construction materials, which included lime mortar and wood, were prone to rapid decay in the heavy monsoon climate of southern Kerala. Despite this, the structure withstood the test of time for nearly 125 years. However, by the early 21st century, structural weaknesses began to emerge. If your intention is to visit the old meda, we regret to inform you that it no longer exists. What stands today is a newly constructed building.