Alummoottil Meda From Heritage to Renovation

Link to Post

ഇടതൂർന്നു നിൽക്കുന്ന രണ്ട് കൂറ്റൻ മാവുകൾക്കിടയിൽ പഴയ തലയെടുപ്പോടെ നിൽക്കുന്ന തറവാട് ആയിരുന്നു ആലുംമൂട്ടിൽ മേട. തറവാടിന്‍റെ ഇരുവശങ്ങളിലായി കേരളത്തിന്‍റെ തനതായ വാസ്തുവിദ്യ വിളിച്ചോതുന്ന എട്ടുകെട്ടും ധാന്യപ്പുരയും. കൊച്ചു കുഞ്ഞു ചാന്നാർ മൂന്നാമൻ പണികഴിപ്പിച്ച ഈ മാളിക, ആലുംമൂട്ടിൽ തറവാടിന്‍റെ മുഖച്ഛായ മാത്രമായിരുന്നില്ല; മറിച്ചു ഒരു യുഗത്തിൻ്റെ പ്രതീകമായിരുന്നു. അനേക ഓർമ്മകളുടെ കലവറയായി കാലത്തിൻ്റെ നിശ്ശബ്ദ സാക്ഷിയായിരുന്ന ഈ കെട്ടിടം ക്രമേണ നശിപ്പിക്കപ്പെട്ടു. നൂറ്റിയിരുപത് കൊല്ലത്തെ അധ്യായത്തിനു ഇതോടെ തിരശ്ശില വീണു. ഇപ്പോൾ പുതിയ മേടയുടെ പുനർനിർമ്മാണവും കഴിഞ്ഞിരിക്കുന്നു.

Nestled with dignity between two mango trees, the Alummoottil Meda was once a proud ancestral home. On either side of the house stood the traditional Kerala architectural marvels — the ettukettu and the granary. Built by Kochu Kunju Channar ( the Third), this mansion was not just the face of the Alummoottil family; it was a symbol of an era. Serving as a treasure trove of countless memories and a silent witness to the passage of time, this structure gradually fell into disrepair. With its demolition, a 120-year-old chapter has come to an end. Now the renovation of the new Meda has also been completed.