Alummoottil Naalukettu Celebrating Artists with Gifts

Link to Post

കൊച്ചു കുഞ്ഞ് ചാന്നാരുടെ കാലത്ത് ആലുംമൂട്ടിലെ തറവാടിന്‍റെ പൂമുഖത്ത് വിവിധ കലാകാരന്മാരുടെ പരിപാടികൾ നടത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരം ആയിരുന്നു. കലാപരിപാടികൾ അവസാനിക്കുന്ന മുറയ്ക്ക് കാരണവർ വിലകൂടിയ കല്ലുകളും , സ്വർണവും പൊന്നാടയും ഒക്കെ കലാകാരന്മാർക്കു സമ്മാനമായി നൽകാറുണ്ടായിരുന്നു. വളരെ മികച്ച പ്രകടനങ്ങൾക്കു കാരണവർ തന്നെ ധരിച്ചിരിക്കുന്ന വില കൂടിയ ആഭരണങ്ങൾ ഊരി സമ്മാനമായി നല്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രേ. തറവാട്ടിലെ പ്രകടനങ്ങൾ നടത്തുന്ന കലാകാരന്മാരിൽ നായർ, മേനോൻ, വർമ്മ, വാര്യർ, അമ്പലവാസികൾ, നമ്പൂതിരിമാർ എന്നീ വിവിധ സമുദായത്തിൽപ്പെട്ടവരും ഉൾപ്പെട്ടിരുന്നു.

During the time of the Kochu Kunju Channar, it was a regular practice at the Alummoottil Naalukettu to host performances by various artists and encourage them. After the performances, the artists were often gifted valuable items such as expensive stones, gold, and shawls as tokens of appreciation. There were also instances where the artists were given the expensive jewelry worn by the Channar himself as a reward for exceptional performances. The artists performing at the Alummoottil included people from different communities such as Nairs, Menons, Varmas, Varyars, temple people, and Namboothiris.