Bharathi K Udayabhanu Kerala First Woman Raj

Link to Post

വാരണപ്പള്ളിൽ കൊച്ചുപിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിന്റെയും മകളാണ് ഭാരതി കെ. ഉദയഭാനു. 1915-ൽ ജനനം. മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി ( ബോട്ടണി ) രണ്ടാം റാങ്ക് നേടി. എ.പി. ഉദയഭാനുവിന്‍റെ സഹധർമ്മിണിയായിരുന്നു. 5 മക്കളാണ് അവര്ക്ക് ഉണ്ടായിരുന്നത്. ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു. 1936-ൽ കോളേജു വിട്ടശേഷം 17 വർഷം വീട്ടമ്മയായി കഴിഞ്ഞ ഭാരതി ഉദയഭാനു പാർലമെന്റ്‌ മെമ്പറാവുന്നത്‌ ഭർത്താവിന്റെ തീരുമാനമനുസരിച്ചാണ്‌. ഈ സ്ഥാന ലബ്ധിക്കുള്ള തന്‍റെ യോഗ്യത കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിന്‍റെ ഭാര്യ എന്നതായിരുന്നു എന്നു അവർ തന്‍റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് . 1954-ൽ തിരുവിതാംകൂറിൽ നിന്ന് ആദ്യ വനിതാ രാജ്യസഭാംഗമായി. കേരളത്തിൽ നിന്നുള്ള ആദ്യ രാജ്യസഭാംഗമായിരുന്നു ഭാരതി കെ. ഉദയഭാനു. 03/04/1954 മുതൽ 02/04/1958 വരെയും 03/04/1958 മുതൽ 02/04/1964 വരെയും രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. അടുക്കളയിൽ നിന്നു് പാർലമെന്റിലേക്ക്‌ (രണ്ട് ഭാഗം) എന്ന ആത്മകഥക്ക് 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഒന്നാം ഭാഗത്തിന് 1961-ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. 1983 ഏപ്രിൽ 23-ാം തീയതി ശ്രീമതി ഭാരതി കെ. ഉദയഭാനു അന്തരിച്ചു.

Bharathi K. Udayabhanu was the daughter of Kochupilla Panicker of Varanappally and Kochi of Komalezhathu. She was born in 1915 and pursued her education at the University of Madras, where she earned a B.Sc. in Botany, securing second rank. She was married to A.P. Udayabhanu, a prominent Malayalam journalist and freedom fighter. The couple had five children. After completing her college education in 1936, Bharathi spent 17 years as a homemaker before stepping into the political arena, a decision influenced by her husband. In her memoir, she candidly mentions that her primary qualification for her parliamentary role was being the wife of A.P. Udayabhanu, a Congress leader. In 1954, Bharathi K. Udayabhanu became the first woman from Travancore to be elected to the Rajya Sabha, the upper house of the Indian Parliament. She also holds the distinction of being the first female Rajya Sabha member from Kerala. She served two terms in the Rajya Sabha: from April 3, 1954, to April 2, 1958, and again from April 3, 1958, to April 2, 1964. Bharathi was also a celebrated writer. Her autobiography, Adukkalayilninnu Parliamentilekku (From the Kitchen to Parliament), is a two-part work that chronicles her journey from being a homemaker to becoming a parliamentarian. The first part of her autobiography won the Kerala Sahitya Akademi Award in 1960. Bharathi K. Udayabhanu passed away on April 23, 1983, leaving behind a legacy as a pioneer in Kerala’s political and literary landscape.