Controversy Over Inheritance Transition from Marumakkathayam

Link to Post

1903-ൽ കൊച്ചു കുഞ്ഞു ചാന്നാർ ആലുംമൂട്ടിൽ തറവാടിന്‍റെ കാരണവരായി സ്ഥാനം ഏൽക്കുന്നതു വരെ ആലുമൂട്ടിൽ തറവാട്ടിൽ മരുമക്കത്തായം സമ്പ്രദായമായിരുന്നു പിന്തുടർന്ന് വന്നിരുന്നത് .അക്കാലത്തു ഈഴവ കുടുംബങ്ങളിൽ മക്കത്തായം സമ്പ്രദായമായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ പ്രമാണി തറവാടായിരുന്ന ആലുംമൂട്ടിൽ കുടുംബത്തിൽ മരുമക്കത്തായം ആയിരുന്നു പിന്തുടർന്നിരുന്നത് . അതിനാൽ നിയമപ്രകാരം കുടുംബത്തിലെ മൂത്ത പുരുഷനാണ് കാരണവർ ആയി സ്ഥാനം ഏൽക്കുന്നത്. കാരണവരുടെ കാലശേഷം അനുജൻ ആണ് അടുത്ത കാരണവർ ആയി സ്ഥാനം എൽക്കുക. ആ തലമുറയിൽ പുരുഷന്മാരുടെ അഭാവം ഉണ്ടായാൽ അവരുടെ മുത്ത സഹോദരിയുടെ മൂത്ത പുത്രനാണ് കാരണവർ സ്ഥാനം ഏൽക്കേണ്ടത്. കൊച്ചുകുഞ്ഞു ചാന്നാരുടെ കാലത്തു മരുമക്കത്തായത്തെ എതിർത്ത് മക്കത്തായം പിന്തുടരാൻ വേണ്ടി അദ്ദേഹം ഒരു തീരുമാനം എടുത്തു. അതുവരെ മരുമക്കത്തായം പിന്തുടർന്ന് വന്നിരുന്ന ആ കുടുംബത്തിൽ മക്കത്തായം സ്വീകരിക്കുന്നു എന്ന വാർത്ത വലിയൊരു വിവാദം തന്നെ സൃഷ്ടിച്ചു. പഴയ സമ്പ്രദായമനുസരിച്ചു മരുമക്കൾ അനുഭവിക്കേണ്ടുന്ന സ്വത്തുവകകൾ എല്ലാം തന്നെ മക്കൾക്ക്‌ കാരണവർ നൽകുകയാണ് എന്നറിഞ്ഞ മരുമക്കളായ മാധവനും ശ്രീധരനും രോഷാകുലരായി. 1921-ൽ കൊച്ചുകുഞ്ഞു ചാന്നാരുടെ മരുമക്കളും സഹായികളും ചേർന്ന് സ്വത്തു നഷ്ടപ്പെട്ടു പോകാതെ ഇരിക്കാനായി അദ്ദേഹത്തെ വധിക്കുകയായിരുന്നു. എന്നാൽ താമസിയാതെ തന്നെ പിടിക്കപ്പെട്ട എല്ലാ പ്രതികളെയും ശിക്ഷിക്കുകയും ചെയ്തു.

Until Kochu Kunju Channar assumed the position of karanavar of the Alumoottil family in 1903, the family traditionally followed the matrilineal Marumakkathayam system. During that time, most Ezhava families followed the patrilineal Makkathayam system. However, the prominent Alumoottil family adhered to the Marumakkathayam tradition, where by law, the eldest male of the family held the role of karanavar. Upon the death of a karanavar, his younger brother would inherit the position. If there were no male members in that generation, the eldest son of the eldest sister would become the karanavar. During Kochu Kunju Channar’s time, he opposed the Marumakkathayam system and decided to adopt the Makkathayam system for the family. This decision to shift from Marumakkathayam to Makkathayam sparked a major controversy. As per the old tradition, the properties that were to be inherited by the nephews (marumakkal) were now directed toward his own children. Learning of this, his nephews, Madhavan and Sreedharan, were furious. In 1921, Kochu Kunju Channar’s nephews and their supporters conspired to kill him to protect their inheritance. However, the culprits were soon apprehended and duly punished.

#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history #alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie #alappuzha #harippadu #muttom #kerala #history #aristocratic #family #hindu #ezhava #alummoottil #rich #powerful #keralahistory #nalukettu #nalukett #kerala #buildings #traditional #manichithrathazhu #manichithrathazhumovie #alappuzha #harippad #history