Family Feud Kochu Kunju Channar Fatal Transition

Link to Post

1903 - 1921 കാലഘട്ടത്തിലാണ് കൊച്ചു കുഞ്ഞു ചാന്നാർ ആലുംമൂട്ടിൽ തറവാടിന്റെ കാരണവരായി സ്ഥാനം ഏൽക്കുന്നത് .അന്നത്തെ കാലത്തു ഈഴവ സമുദായത്തിൽപ്പെട്ട കുടുംബങ്ങളിൽ മക്കത്തായം ആയിരുന്നു പിന്തുടർന്ന് വന്നിരുന്നത് .എന്നാൽ ആലുംമൂട്ടിൽ തറവാട്ടിൽ മരുമക്കത്തായം ആയിരുന്നു പിന്തുടർന്നിരുന്നത് . അതനുസരിച്ച് തറവാട്ടിലെ പ്രായത്തിൽ മൂത്ത പുരുഷനാണ് കാരണവസ്ഥാനം ഏൽക്കുന്നത് .കാരണവരുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരാനായി അനുജൻ കാരണവരാകും.തലമുറയിൽ പുരുഷന്മാർ ഇല്ലാത്ത പക്ഷം അവരുടെ മുത്ത സഹോദരിയുടെ മൂത്ത പുത്രനാണ് കാരണവർ സ്ഥാനം ഏൽക്കേണ്ടത് .കൊച്ചുകുഞ്ഞു ചാന്നാരുടെ കാലം വന്നപ്പോൾ അദ്ദേഹം മരുമക്കത്തായതിൽ നിന്നും വിട്ട് നിൽക്കുകയും മക്കത്തായത്തിലേക്ക് മാറാൻ തീരുമാനം എടുക്കുകയും ചെയ്തു .മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത്,സ്വത്തുക്കൾ എല്ലാം മക്കൾക്ക് ലഭിക്കാൻ പോകുന്നു എന്ന വാർത്ത കുടുംബത്തിൽ എല്ലായിടത്തും എത്തി . മരുമക്കളിലേയ്ക്ക് എത്തിച്ചേരേണ്ടുന്ന സ്വത്തുവകകളും സ്ഥാനമാനങ്ങളും എല്ലാം തന്നെ മക്കളിലേയ്ക്ക് പോകും എന്ന് മനസിലാക്കിയ ബന്ധുജനങ്ങൾക്കിടയിൽ തർക്കങ്ങൾ തുടങ്ങി.ഇതറിഞ്ഞ കൊച്ചുകുഞ്ഞു ചാന്നാരുടെ അനന്തിരവന്മാരായ മാധവനും ശ്രീധരനും അദ്ദേഹത്തോട് കടുത്ത വിരോധം ഉണ്ടാകുകയും കുടുംബത്തിലെ സ്വത്തുവകകൾക്ക് മറ്റവകാശികൾ ആരും തന്നെ ഉണ്ടാകാതെ ഇരിക്കാൻ ഉള്ള പല പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു . അങ്ങനെ അവർ അദ്ദേഹത്തെ ഇല്ലാതാക്കുവാൻ തന്നെ തീരുമാനിച്ചു .പല തവണ പല രീതിയിൽ വധശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ ഫലിക്കുന്നില്ല എന്ന് കണ്ട മാധവന്റെയും ശ്രീധരന്റെയും ഒടുങ്ങാത്ത പകയുടെ ബാക്കിപത്രമായിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്.1921-ൽ അദേഹത്തിന്റെ അനന്തിരവന്മാരും സഹായിയും ചേർന്ന് അദ്ദേഹത്തിന്റെ മേടയിലെ മുറിയിലേക്ക് അർദ്ധരാത്രിയിൽ കയറിച്ചെന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അമ്മാവനായ കൊച്ചുകുഞ്ഞു ചാന്നാറെ വെട്ടിനുറുക്കിക്കൊന്നു .തങ്ങൾ അനുഭവിക്കേണ്ടുന്ന കുടുംബ സ്വത്തുക്കളെല്ലാം കൈവിട്ടു പോകുന്നു എന്ന ഭയമാണ് ഈ ക്രൂരകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത്.

Between 1903 and 1921, Kochu Kunju Channar assumed the position of karanavar (family head) of the Aalummoottil family. During this period, most Ezhava families followed the makkathayam (patrilineal) system, whereas the Aalummoottil family adhered to the marumakkathayam (matrilineal) system. In the matrilineal system, the eldest male member of the family would become the karanavar, and after his death, the position would pass to his younger brother. If there were no males in the direct lineage, the eldest son of the senior-most sister would assume the position of karanavar. When Kochu Kunju Channar’s time came, he made the decision to transition the family from the matrilineal system to the patrilineal (makkathayam) system. This decision, which allowed his own children to inherit property instead of his nephews, led to disputes within the family. The news that the family’s wealth and honors would go to his children rather than the traditional heirs caused discontent among his relatives. This created severe tensions, particularly between Kochu Kunju Channar and his nephews, Madhavan and Sreedharan, who felt entitled to the family’s wealth. The growing animosity eventually led to multiple attempts on his life. Despite several unsuccessful assassination attempts, the nephews’ resentment did not subside. In 1921, in a gruesome act driven by the fear of losing their rightful inheritance, Madhavan, Sreedharan, and their accomplices conspired to kill Kochu Kunju Channar. One night, they entered his room in the Meda (upper floor) of the house and brutally murdered him with knives. Their fear of losing the family property to Kochu Kunju Channar’s children is believed to have been the primary motivation behind this heinous crime.

#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil