Legacy of A P Udayabhanu Writer and Freedom Fighter

Link to Post

കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ നമ്മൾ ഭാരതി കെ. ഉദയഭാനു എന്ന വ്യക്തിത്വത്തെക്കുറിച്ച് വായിച്ചിരുന്നു അല്ലേ.. അവരുടെ ഭർത്താവ് ആയ ആലുംമൂട്ടിൽ തറവാട്ടിലെ എ. പി . ഉദയഭാനുവിനെക്കുറിച്ച് ആകാം അല്ലേ ഇന്നത്തെ ചർച്ച. എനിക്ക് അറിയുന്ന ചില കാര്യങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു. നിങ്ങൾക്ക് എ. പി . ഉദയഭാനുവിനെ പറ്റി അറിയുന്നത് കമെൻറ് ചെയ്യുക ..

ഗ്രന്ഥകാരൻ, നർമോപന്യാസകൻ, സ്വാതന്ത്ര സമരസേനാനി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ശ്രീ എ. പി. ഉദയഭാനു. 1915 ഒക്‌ടോബർ 1-ന് മുട്ടത്തു ആലുമ്മൂട്ടിൽ തറവാട്ടിൽ കുഞ്ഞിരാമൻ ചാന്നാരുടെയും നാരായണി ചാന്നാട്ടിയുടെയും മൂന്നാം പുത്രനായി ഉദയഭാനു ചാന്നാർ ജനിച്ചു. അദ്ദേഹത്തിൻ്റെ അമ്മാവൻ പത്മനാഭൻ ചാന്നാരുടെ ശേഷക്കാരനായിരുന്നതു കൊണ്ട് തന്നെ അദ്ദേഹത്തിന് പേരിട്ടത് ‘ആലുമ്മൂട്ടിൽ പത്മനാഭൻ ചാന്നാർ ഉദയഭാനു ചാന്നാർ ‘ എന്നായിരുന്നു. അത് എ. പി. ഉദയഭാനു എന്ന് ചുരുക്കിയത് കോളേജിൽ ചേർന്നതിനു ശേഷമായിരുന്നു. മികച്ച ഗദ്യകാരൻ കൂടിയാണ് ഇദ്ദേഹം. നർമ്മ സ്പർശമുള്ള നിരവധി ലളിതോപന്യാസങ്ങളുടെ കർത്താവ് എന്ന നിലയിലും പ്രശസ്തൻ. 1941-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ അഖില തിരുവിതാംകൂർ സമിതിയിലും 1946-ൽ പ്രവർത്തക സമിതിയിലും അംഗമായിരുന്നു. 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1956-57-ൽ തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1969 മുതൽ ഒരു ദശകത്തോളം മാതൃഭൂമി കോഴിക്കോട്‌ എഡിഷന്റെ റസിഡന്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്‌മാരകം മാനേജിംഗ്‌ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌. 1999 ഡിസംബർ 15ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു.

Yesterday’s post was about Bharati K. Udayabhanu, wasn’t it? Today, let’s discuss about her husband, A.P. Udayabhanu, from the Alummoottil family. Here are some things I know about him, and I encourage you to share what you know in the comments.

A.P. Udayabhanu was renowned as a writer, humorist, freedom fighter, and journalist. He was born on October 1, 1915, as the third son of Kunjiraman Channar and Narayani Channatti in the Alummoottil family estate at Muttathu. Since he was the successor to his maternal uncle Padmanabhan Channar, his full name was Alummoottil Padmanabhan Channar Udayabhanu Channar. He later shortened it to A.P. Udayabhanu during his college years. He was an exceptional prose writer, celebrated for his humorous and essays. In politics, he was actively involved with the Travancore State Congress, serving as a member of the All-Travancore Committee in 1941 and later the Working Committee in 1946.In 1944, he was elected to the Travancore Legislative Assembly, a position he held again in 1948. He also served as the Secretary of the Congress Legislature Party during this time. Later, in 1956-57, he became the President of the Thiru-Kochi Pradesh Congress Committee. A.P. Udayabhanu’s contributions to journalism were significant. From 1969, he worked for nearly a decade as the Resident Editor of the Kozhikode edition of Mathrubhumi. In addition to his political and literary endeavors, he held important positions such as a member of the Kerala Public Service Commission (KPSC) and the Chairman of the Managing Committee of the Thonnaykkal Kumaran Asan Memorial. A.P. Udayabhanu passed away on December 15, 1999, in Thiruvananthapuram, leaving behind a lasting legacy as a writer, reformer, and leader.