Legacy of Arattupuzha Velayudha Panicker Social
Written on December 10th, 2024 by Alummoottil ChannarMohan Tiruvalla എന്ന സുഹൃത്തിന്‍റെ കമെൻറ് ആയിരുന്നു ഇത് - “ആറാട്ടുപുഴ വേലയുധ പണിക്കർ , അദ്ദേഹത്തെ കുറിച് കൂടുതൽ അറിയാൻ താല്പ ര്യമുണ്ട്.. അദ്ദേഹത്തിന്‍റെ അന്ത്യം എങ്ങനെ? പന്തളത്തെ മൂക്കുത്തി സമരം നയിച്ചവരിൽ പ്രധാനി അദ്ദേഹം ആയിരുന്നല്ലോ!”
ആലുംമൂട്ടിൽ തറവാട്ടിൽ അദ്ദേഹത്തിന് രക്തബന്ധം ഒന്നും തന്നെയില്ല. എന്നിരുന്നാലും അഭിമാനത്തോടെ തന്നെ പറയാം . ആലുംമൂട്ടിൽ കുടുംബത്തിൽ വിവാഹ ബന്ധം വഴിയാണ് അദ്ദേഹം വന്നു ചേരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹിക അനീതിക്കെതിരെ ധാർമികയുദ്ധം നടത്തിയ രക്തസാക്ഷിയാണ് വേലായുധ പണിക്കർ.കല്ലിശ്ശേരിൽ വേലായുധ പെരുമാൾ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മംഗലം എന്ന ഗ്രാമത്തിൽ കല്ലിശ്ശേരിൽ എന്ന സമ്പന്ന ഈഴവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.150 ഏക്കർ തെങ്ങിൻതോപ്പും 300 ഏക്കർ കൃഷിയിടങ്ങളും നിരവധി കെട്ടിടങ്ങളും ഉണ്ടായിരുന്ന പ്രമാണികളായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം .അതിസമ്പന്നനായ പെരുമാളച്ചൻ എന്ന കച്ചവടക്കാരന്‍റെ ചെറുമകനാണ് അദ്ദേഹം.സ്വന്തമായി പായ്കപ്പൽ ഉണ്ടായിരുന്ന പെരുമാളച്ചൻ വിദേശികളുമായി കച്ചവടം നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ മകൾ കാളിയുടെ മകനാണ് വേലായുധപ്പണിക്കർ. കായംകുളം കുറ്റിത്തറ വീട്ടിൽ ഗോവിന്ദപ്പണിക്കരാണ് പിതാവ്. കാര്‍ത്തികപ്പള്ളിയി സ്വദേശി വെളുമ്പിയെ ഇരുപതാമത്തെ വയസ്സിൽ പണിക്കര്‍ വിവാഹം കഴിച്ചു. കച്ചവടത്തിനായി ഒരു പായ്ക്കപ്പല്‍, ബോട്ട്, ഓടിവള്ളം,കുതിരകള്‍,ആനകൾ,പല്ലക്ക്,തണ്ട് എന്നിവ പണിക്കര്‍ക്ക് സ്വന്തമായുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ പറയുന്നു .കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ.കേരളത്തിലെ സവർണ്ണരെ സധൈര്യം വെല്ലുവിളിച്ച ഒരു വ്യക്തിയായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ.കളരിയും കുതിരസവാരിയും ആയോധനവിദ്യകളും മറ്റും സ്വായത്തമാക്കാൻ പണിക്കർ പഠനത്തിനായി തുളുനാട്ടിൽ പോയിരുന്നു .ഗുസ്തി, നീന്തൽ, കുതിരസവാരി എന്നിവയിൽ അദ്ദേഹം മികവ് പുലർത്തി.സവർണ്ണ ആധിപത്യത്തിനെതിരെ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി നിരവധി ഐതിഹാസിക സമരങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.ജാതി വിവേചനവും ജന്മിത്തവും കൊടികുത്തിവാണിരുന്ന ആ കാലഘട്ടത്തില്‍ കേരള സമൂഹത്തില്‍ മാറ്റത്തിന്‍റെ വിത്തുവിതച്ച പോരാളിയായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ .1888-ലാണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത്.ഇതിനും 36 വർഷങ്ങൾക്ക് മുന്നേ തന്നെ ,1852 ൽ വേലായുധ പണിക്കർ അവർണർക്കായി ക്ഷേത്രം പണിത് ,ഒരു ശിവ പ്രതിഷ്ഠ നടത്തിയിരുന്നു.1852-ൽ പണികഴിപ്പിച്ച മംഗലം ശിവക്ഷേത്രം എന്നറിയപ്പെടുന്ന ആദ്യ ഈഴവ ക്ഷേത്രം എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾക്കായി അതിൻ്റെ വാതിൽ തുറന്നു.ഇവിടെ നിത്യപൂജയ്ക്ക് നിയോഗിച്ചത് ഒരു അബ്രാഹ്മണനെ ആയിരുന്നു.സംസ്ഥാനത്തെ നവീകരണ പ്രസ്ഥാനത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളായിരുന്നു പണിക്കർ. വേലായുധ പണിക്കർ രണ്ട് ശിവ ക്ഷേത്രങ്ങൾ നിർമ്മിച്ചതായി ചരിത്രം പറയുന്നു.അതിൽ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾക്കും പ്രവേശനം അനുവദിച്ചു.
The comment by @Mohan Tiruvalla
Arattupuzha Velayudha Panicker—I am interested in learning more about him. What was the cause of his death? He was one of the key leaders in the Pandalam Mookkuthi struggle, wasn’t he?”
Here is a response :
While there is no direct blood connection between Arattupuzha Velayudha Panicker and the Alummoottil family, we proudly acknowledge that he became associated with the family through marriage. Velayudha Panicker, also known as Kallisseril Velayudha Perumal, was a martyr who waged a moral battle against social injustice in the 19th century. He was born into the affluent Kallisseril family in Mangalam, near Haripad in Alappuzha district. The family owned 150 acres of coconut plantations, 300 acres of agricultural land, and numerous buildings, making them one of the wealthiest Ezhava families of the time. Velayudha Panicker was the grandson of Perumalachan, a prominent merchant who owned trading ships and conducted business with foreign nations. Panicker’s mother, Kali, was Perumalachan’s daughter, and his father was Govinda Panicker from the Kuttithara family in Kayamkulam. At the age of 20, Velayudha Panicker married Velumbi from Karthikappally. His wealth included ships, boats, rafts, horses, elephants, a palanquin (pallakku), and warehouses, as recorded in history. Velayudha Panicker is celebrated as Kerala’s first martyr in its renaissance history and a social reformer who boldly challenged the dominance of the upper castes. He traveled to Tulu Nadu to master Kalaripayattu, horseback riding, and other combat skills, excelling in wrestling, swimming, and martial arts. Decades before Sree Narayana Guru’s iconic Aruvippuram consecration (1888), Panicker constructed the Mangalam Shiva Temple in 1852. It was Kerala’s first Ezhava temple and was open to people of all castes and religions. The daily worship rituals were led by a non-Brahmin priest, a revolutionary act for the time. Panicker was a key figure in this historic struggle, which protested against the caste restrictions that prohibited lower-caste women from wearing jewelry like the mookkuthi (nose ring). This was one of the earliest social reform movements in Kerala, challenging entrenched caste-based discrimination.Velayudha Panicker’s progressive actions and fearless challenges to caste-based oppression made him a target of the upper-caste elite. In 1874, at the age of 48, he was assassinated by his enemies, marking his martyrdom in the fight for social justice and equality. His contributions, including building two Shiva temples that welcomed people of all castes, left an indelible mark on Kerala’s renaissance and reform movements. Velayudha Panicker’s life and legacy continue to inspire those fighting for justice and equality.