Legacy of Valor The Rise of Alumoottil Wealth
Written on December 3rd , 2024 by Alummoottil Channarആലുംമൂട്ടിൽ കുടുംബം ഇത്രയധികം സമ്പന്നർ ആയതിനു പിന്നിൽ ഒരു കഥ ഉണ്ട്. ഈഴവ വിഭാഗത്തിൽപ്പെട്ട രണ്ടു പോർവീരന്മാരുടെ യുദ്ധത്തിലെ മികവ് തിരുവിതാംകൂർ മുഴുവനും പ്രശസ്തി ആർജ്ജിച്ചു . അവരുടെ കഴിവുകൾ കണ്മുന്നിൽ കാണണം എന്ന ആഗ്രഹത്തോടു കൂടി മഹാരാജാവ് സൈനികരെ അവരുടെ വാസസ്ഥലത്തേക്കു അയച്ചു . എന്നാൽ സൈനികരുടെ മോശമായ പെരുമാറ്റം യോദ്ധാക്കളുടെ ഇടയിൽ ഒരു തെറ്റിദ്ധാരണ ജനിപ്പിച്ചു .അന്നത്തെ കാലത്തു പ്രശസ്തിയാർജ്ജിക്കുന്ന വീരന്മാരെ ഇല്ലാതാക്കാൻ തീരുമാനിക്കുന്ന മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരെ പോലെ രാജാവ് തങ്ങളെ കൊല്ലാൻ ആണ് വിളിക്കുന്നത് എന്ന് അവർ കരുതി .അത്തരത്തിൽ ഉള്ള ഒരു മരണത്തെക്കാളും നല്ലതു വീരമൃത്യു ആണെന്ന് ധരിച്ച യോദ്ധാക്കൾ സൈനികരെ അത്രയും വെട്ടിക്കൊന്നു. ശേഷം ആ രണ്ടു യോദ്ധാക്കൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിമരിച്ചു .വിവരമറിഞ്ഞ യോദ്ധാക്കളുടെ സഹോദരി രാഞ്ജിയെ കണ്ടു തൻ്റെ സങ്കടം ബോധിപ്പിച്ചു . ഈ സംഭവങ്ങൾ രാജാവിനെയും ദുഃഖത്തിലാഴ്ത്തി . പ്രായശ്ച്ചിതമായി ധാരാളം സമ്പത്തും സ്വത്തുവകകളും മറ്റും ഈ സഹോദരിയ്ക്കും കുടുംബത്തിനും രാജകൊട്ടാരത്തിൽ നിന്നും കരം ഒഴിഞ്ഞു നൽകുകയായിരുന്നു . കാലങ്ങൾക്കിപ്പുറം ആലുംമൂട്ടിൽ കുടുംബത്തിലെ നാരായണിയമ്മ എന്ന സ്ത്രീ കാരണവരായി സ്ഥാനം ഏറ്റു .
There is a story behind how the Alumoottil family became so wealthy. Two warriors from the Ezhava community earned great fame throughout Travancore for their prowess in battle. The Maharaja, eager to witness their skills firsthand, sent soldiers to their residence. However, the soldiers’ inappropriate behavior created a misunderstanding among the warriors. The warriors mistakenly believed that, like the forward community people who sought to eliminate famous fighters, the king had summoned them to be killed. Deciding that a valiant death in battle was preferable to such a fate, the warriors killed the soldiers who came to them. Afterward, the two warriors fought each other and died. When their sister learned of the events, she expressed her grief to the Queen. The incident saddened the King as well, and as an act of atonement, he granted vast wealth and properties to their sister and her family, tax-free from the royal treasury. Over time, a woman named Narayaniyamma from the Alumoottil family assumed the role of matriarch.