Narayani Amma and Kochukunju Rise of Alumoottil Family

Link to Post

കാലങ്ങൾക്കിപ്പുറം ആലുംമൂട്ടിൽ കുടുംബത്തിന്‍റെ കാരണവർ സ്ഥാനത്തു നാരായണിയമ്മ എന്ന സ്ത്രീ ആയതിനു ശേഷം ആണ് ചാന്നാരുടെ കൊലപാതകം നടക്കുന്നത്. നാരായണിയമ്മ , ഒരുപാട് കഴിവുകളുള്ള ഒരു സ്ത്രീയായിരുന്നു. ഒറ്റയ്ക്കായിരുന്നു അവർ ഈ കുടുംബത്തിന്‍റെ മേൽനോട്ടം വഹിച്ചിരുന്നതും അതുപോലെ തന്നെ വ്യാപാരവും മറ്റു കാര്യങ്ങളുമെല്ലാം നോക്കിനടത്തിയിരുന്നതും. എന്നാൽ പ്രായം കഴിഞ്ഞു പോകുന്നത് അനുസരിച്ചു എല്ലാം കൂടെ ഒറ്റയ്ക്ക് പറ്റില്ല എന്ന് മനസിലാക്കി അവർ ഒരു കാര്യസ്ഥനെ ചുമതലപ്പെടുത്തുവാനായി തീരുമാനിച്ചു. മക്കളും മരുമക്കളുമെല്ലാം പ്രാപ്തിയായിട്ടില്ല എന്നത് കൊണ്ട് തന്നെ അവരെ ആരെയും മേൽനോട്ടം എൽപ്പിച്ചില്ല. അതിനുപകരം അവർ അവരുടെ അർത്ഥസഹോദരൻ ആയ കൊച്ചുകുഞ്ഞിനെ വിളിക്കുകയായിരുന്നു. ഈ കൊച്ചുകുഞ്ഞാണ്‌ നമ്മുടെ മണിച്ചിത്രത്താഴിലെ കാർന്നോരായിട്ടുള്ള ശങ്കരൻതമ്പി. പക്ഷെ സിനിമയിൽ കാണിക്കുന്നതുപോലെ ഉള്ള ഒരു കഥാപാത്രമേ ആയിരുന്നില്ല കൊച്ചുകുഞ്ഞു . അദ്ദേഹം ഒരുപാടു കഴിവുകളുള്ള ഒരു വ്യക്തിയായിരുന്നു. അദ്ദേഹം വന്നതിനു ശേഷം കുടുംബത്തിന്‍റെ സമ്പത്തും പ്രശസ്തിയും എല്ലാം നൂറിരട്ടി വീണ്ടും വലുതാവുകയായിരുന്നു. അങ്ങനെ കേരളത്തിലെ ഏറ്റവും സമ്പന്നരായിട്ടുള്ളൊരു കുടുംബം ആയിട്ട് മാറി ആലുംമൂട്ടിൽ തറവാട്. അത്രത്തോളം അദ്ദേഹത്തിന് കഴിവുകളുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ആ ഒരു കാര്യക്ഷമതയും സമൂഹത്തിലുള്ളൊരു സ്വാധീനവും കാരണം അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തിനൊരു സ്ഥാനം കൊടുക്കുകയാണ്. ചാന്നാർ എന്നൊരു സ്ഥാനം. അങ്ങനെ അദ്ദേഹത്തിന്‍റെ പേര് കൊച്ചുകുഞ്ഞു ചാന്നാർ എന്നായി.

After Narayani Amma assumed the role of matriarch of the Alumoottil family, the murder of Kochukunju Channar took place. Narayani Amma was a highly skilled woman who managed the entire family’s affairs, including business and other matters, on her own. However, as she grew older, she realized that she couldn’t handle everything by herself anymore. Understanding this, she decided to appoint a caretaker. Since her children and in-laws were not yet capable of taking on such responsibilities, she did not entrust them with the role. Instead, she called upon her half-brother, Kochukunju. This Kochukunju is likened to Shankaran Thampi, the character from ‘Manichitrathazhu.’ However, Kochukunju was not like the character portrayed in the movie. He was a man of great abilities. After his arrival, the family’s wealth and fame multiplied, making Alumoottil Tharavadu one of the richest families in Kerala. Such was his talent. Due to his efficiency and influence in society, the Maharaja of Travancore awarded him a title, ‘Channar.’ Thus, he became known as Kochukunju Channar

#Channar #kerala #history #historyfacts #KeralaHistory #historytime #malayalam #manichithrathazhu #manichithrathazhumovie #Alummoottil